Raga Notes
Arohana | S R2 G2 M1 P D1 N2 S (C D Eb F G Ab Bb C)
|
Avarohana | S N2 D1 P M1 G2 S (C Bb Ab G F E C)
|
Chords | Cm (C-Eb-G), Gm (G-Bb-D), Eb (Eb-G-Bb), Fm (F-Ab-C), Gm (G-Bb-D), Ab (Ab-C-Eb) , Bb (Bb-D-F) |
Audio Raga Demonstration
Listen to Marga Hindolam on keyboard by clicking on the player
Demonstration of Chords for Marga Hindolam
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | G-Minor | D-G-Minor
Eb | Eb-Major | Eb-Eb-Major
F | F-Minor | F-F-Minor
G | G-Minor | G-G-Minor
Ab | Ab-Major | Ab-Ab-Major
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗസ
20-മത്തെ മേളകര്‍ത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമാണു് മാര്ഗ്ഗഹിന്ദോളം. ഇതൊരു സര്‍വ്വകാല രാഗവും മധ്യമകാല രാഗവുമാണു്. ഇതില്‍ വരുന്ന സ്വരങ്ങള്‍ ആരോഹണത്തില്‍ ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം എന്നിവയും അവരോഹണത്തില് കൈശികിനാഷാദം, ശുദ്ധധൈവതം, പഞ്ചമം, ശുദ്ധമധ്യമം, സാധാരണഗാന്ധാരം, ഷഡ്ജം എന്നിവയുമാണു്.
അവരോഹണത്തില് ഋഷഭം വര്‍ജ്ജ്യമാണു്. അതു് കൊണ്ടു് ഇതൊരു സമ്പൂര്‍ണ്ണ ഷാഡവരാഗമാണു്. ഋഷഭം, ഗാന്ധാരം, മധ്യമം എന്നിവ ജീവസ്വരങ്ങളാണു്. വിസ്തരിച്ചു് ആലപിക്കാന്‍ സാധിക്കുന്ന ഒരു രാഗമല്ല മാര്ഗ്ഗഹിന്ദോളം.
വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സാരമതി എന്ന രാഗവുമായി കലര്‍ന്നു പോകാന്‍ സാധ്യതയുണ്ടു്. സരിഗമഗസ, മഗസരിഗ, പധനിധ, മധപമഗസ, നിധമപധ എന്നിങ്ങനെയുള്ള വിശേഷാല്‍ പ്രയോഗങ്ങളാണു് ഗച്ഛായയുണ്ടാക്കുന്നതു്.
വളരെയധികം കീര്‍ത്തനങ്ങള്‍ ഈ രാഗത്തിലില്ല. ത്യാഗരാജസ്വാമികളുടെ ചലമേലരാ (ആദി), മുത്തുസ്വാമിദീക്ഷിതരുടെ ചന്ദ്രശേഖരം (ആദി) എന്നിവയാണു് ഈ രാഗത്തില്‍ പ്രചാരത്തിലുള്ള കീര്‍ത്തനങ്ങള്‍.
ചലമേലര എന്ന കീര്‍ത്തനത്തില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ ഒരു അഭ്യര്‍ത്ഥനയുടെ ഭാവം ഉടനീളം നിഴലിച്ചു നില്ക്കുന്നതു് കാണാം. തന്നെ ഇത്രയധികം പരീക്ഷണങ്ങള്‍ക്കു് വിധേയനാക്കുന്നതു് സഹിക്കാനാവുന്നില്ല. ഇനി താന്‍ വേറെ ആരെയാണു് സ്തുതിക്കേണ്ടതെന്നു് എന്നു ചോദിക്കുന്ന രീതിയിലാണു് ഈ കീര്‍ത്തനത്തിന്റെ സാഹിത്യം രൂപപ്പെടുത്തിയിട്ടുള്ളതു്. ഈ കീര്‍ത്തനം ഉപകരണസംഗീതത്തില്‍ കൂടുതല്‍ അനുയോജ്യമാണു് എന്നു് പറയപ്പെടുന്നു. പഴയകാലത്തെ നാഗസ്വരവിദ്യാന്മാര് ഈ കീര്‍ത്തനം വളരെ മനോഹരമായി വായിക്കാറുണ്ടായിരുന്നു.
'ചന്ദ്രശേഖരം' എന്ന ദീക്ഷിതരുടെ കീര്‍ത്തനം ആത്ര തന്നെ പ്രസിദ്ധമല്ലെങ്കിലും മഹാരാജപുരം സന്താനത്തെ പോലുള്ള പ്രസിദ്ധ സംഗീതജ്ഞര്‍ ഈ കൃതി കച്ചേരിക്കിടയില്‍ മധ്യമകാല കീര്‍ത്തനമായി ആലപിക്കാറുണ്ടായിരുന്നു. അടുത്ത കാലത്തായി പ്രചാരം കുറഞ്ഞു വരുന്ന ഒരു രാഗമാണു് മാര്ഗ്ഗഹിന്ദോളം എന്നു പറയാം. ഹിന്ദോളവസന്തം ജയന്തശ്രീ എന്നീ രാഗങ്ങള്‍ മാര്ഗ്ഗഹിന്ദോളവുമായി അടുത്ത ബന്ധമുള്ള രാഗമാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : പ്രൊഫ. കെ മോഹന്‍ദാസു്
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|